എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സി വഴി ജോലി നല്‍കിയത് 1,41,615 പേർക്ക് - cm press meet
പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്താതെയാണ് ഇത്രയും പേർക്ക് തൊഴിൽ നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: എല്‍ഡിഎഫ്സർക്കാർ നാലുവർഷം കൊണ്ട് 1,41,615 പേർക്ക് പി.എസ്.സി വഴി ജോലി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്താതെയാണ് ഇത്രയും പേർക്ക് തൊഴിൽ നൽകിയിരിക്കുന്നത്. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. കോളജ്, ഹയർസെക്കൻഡറി മേഖലകളിലായി ആയിരം തസ്തികകൾ സൃഷ്ടിക്കും. നൂറു ദിവസത്തിനുള്ളിൽ 15,000 നവ സംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.