തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്‍റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഏകകണ്‌ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതലായി കടന്നു വരാന്‍ കാരണമാകാവുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലെന്നാണ് പ്രമേയം ഉയര്‍ത്തുന്ന വിമര്‍ശനം. സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ച വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഏകകണ്‌ഠമായി കേരള നിയമസഭ - Central Electricity Amendment Bill
പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ALSO READ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം സംരക്ഷിക്കുമെന്ന് വി.എൻ.വാസവൻ
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി. സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്‌ടിക്കും. ജനങ്ങള്‍ക്കും തിരിച്ചടിയാകും. പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.