തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് മലയാളികളുമായുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ 5.15 ഓടെയാണ് രാജധാനി എക്‌സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 400 ഓളം യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇവരെ പരിശോധനക്ക് ശേഷം വീടുകളിലേക്ക് അയച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി - ഇന്ത്യന്‍ റെയില്‍വേ വാര്‍ത്തകള്‍
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി
യാത്രക്കാരെ 20 പേർ വീതമടങ്ങുന്ന ബാച്ചുകളായി പരിശോധിച്ചു. 10 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. മറ്റു ജില്ലകളിലേക്ക് ഉൾപ്പടെ 25 കെ.എസ്.ആർ.ടി.സി ബസുകൾ യാത്രയ്ക്കായി ഒരുക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും ഡൽഹിക്കുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് 7.15ന് പുറപ്പെടും.