കേരളം

kerala

ETV Bharat / city

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

കമ്മിഷന്‍റെ https://results.eci.gov.in എന്ന വെബ്സൈറ്റില്‍ വോട്ടെണ്ണലിന്‍റെ പുരോഗതിയും ഫലവും ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു

Election Commission  extensive facilities to know the election results  തെരഞ്ഞെടുപ്പ് കമ്മിഷന്‍  election result 2021  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2021
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

By

Published : Apr 30, 2021, 1:11 PM IST

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്‍റെ https://results.eci.gov.in എന്ന വെബ്സൈറ്റില്‍ വോട്ടെണ്ണലിന്‍റെ പുരോഗതിയും ഫലവും ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. കമ്മിഷന്‍റെ വോട്ടര്‍ ഹെൽപ്‌ലൈൻ ആപ്പിലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മാധ്യമങ്ങള്‍ക്കായി ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്‍ററുകളില്‍ ട്രെന്‍റ് ടിവി വഴിയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും അറിയാം.

കൂടാത സംസ്ഥാന തലത്തില്‍ ഐ.പി.ആര്‍.ഡി സജ്ജീകരിച്ച മീഡിയാ സെന്‍റർ വഴിയും മാധ്യമങ്ങള്‍ക്ക് ഫലം അറിയാൻ സാധിക്കും. വോട്ടെണ്ണല്‍ പുരോഗതി സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് തടസമുണ്ടാകാതിരിക്കാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എട്ട് എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്‌ഡ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്‌ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ ജനറേറ്റര്‍, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details