തിരുവനന്തപുരം: സിവിൽ സർവീസ് ലക്ഷ്യം വെച്ച് പഠനം നടത്തുന്ന പുതു തലമുറക്കുള്ള പാഠ പുസ്തകമാണ് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ സർവീസ് ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടോം ജോസിന്‍റെ സർവീസ് ജീവിതം സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി
36 വർഷം നീണ്ട സർവീസ് പൂർത്തിയാക്കിയാണ് ടോം ജോസ് വിരമിക്കുന്നത്
പ്രളയവും, നിപയും, കൊവിഡും ഉൾപ്പടെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ വിശ്രമരഹിതമായി ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചുവെന്നും ക്ലേശകരമായ ദൗത്യങ്ങൾ വിജയത്തിൽ എത്തിക്കാൻ ടോം ജോസിന് കഴിഞ്ഞവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഭരണ നേതൃത്വത്തിന്‍റെ മനസ് മനസിലാക്കിയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനം മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ നയങ്ങൾ അതേ അർഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ടോം ജോസിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
36 വർഷം നീണ്ട സർവീസ് പൂർത്തിയാക്കിയാണ് ടോം ജോസ് വിരമിക്കുന്നത്. ദർബാർ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മന്ത്രിമാരായ എ.കെ ബാലൻ, ഇ.ചന്ദ്രശേഖരൻ, ഇ.പി ജയരാജൻ, കെ.കെ ശൈലജ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.