തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐയിൽ നിന്നും രാജിവച്ച ഡി.വൈ.എസ്.പി വർഗീസ്.പി.തോമസിനെ പ്രോസിക്യൂഷൻ 38 സാക്ഷിയായി തിരുവനതപുരം സിബിഐ കോടതിയിൽ വിസ്തരിച്ചു. ഒമ്പത് മാസത്തോളം കേസന്വേഷിച്ച വർഗീസ് കേസിലെ 24 സാക്ഷികളിൽ നിന്നും മൊഴി എടുത്തിരുന്നു. 1993 മാർച്ച് 29 ന് അഭയ കേസിന്‍റെ എഫ്.ഐ.ആർ കോടതിയിൽ ഫയൽ ചെയ്‍തത് വര്‍ഗീസായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം തള്ളി കൊലപതകമാണെന്ന് കേസ് ഡയറിയിൽ രേഖപ്പെടുത്തിയ ശേഷമാണ് ഡി.വൈ.എസ്.പി വർഗീസ് രാജിവച്ചത്.
അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെ വിസ്‌തരിച്ചു - അഭയ കേസ് വിചാരണ
1993 മാർച്ച് 29 ന് അഭയ കേസിന്‍റെ എഫ്.ഐ.ആർ കോടതിയിൽ ഫയൽ ചെയ്‍തത് ഡി.വൈ.എസ്.പി വര്‍ഗീസായിരുന്നു.
അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെ വിസ്തരിച്ചു
1993 ഡിസംബർ 31ന് സിബിഐയിൽ നിന്നും രാജിവയ്ക്കുമ്പോൾ ഒമ്പതര വർഷം സർവീസിൽ ബാക്കിയുണ്ടായിരുന്നു. അഭയ കേസിൽ ഇതുവരെ 38 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ 27 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടു പേർ പ്രതികളെ അനുകൂലിച്ചിരുന്നു.1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാദര്‍ തോമസ് കോട്ടൂർ,സിസ്‌റ്റർ സ്‌റ്റെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.