ബെവ്ക്യു ആപ്പില്‍ പ്രതിദിന ടോക്കണുകളുടെ എണ്ണം കൂട്ടി - bev Q tokens
ദിവസം ഒരു ഔട്ട് ലെറ്റിൽ 600 ടോക്കണുകളാണ് നൽകുക. ഒരാള്‍ക്ക് മൂന്ന് ദിവസത്തില്‍ ഒരു തവണ മാത്രമേ ടോക്കണ്‍ എടുക്കാനാകു എന്ന നിബന്ധനയും ഒഴിവാക്കി.
![ബെവ്ക്യു ആപ്പില്‍ പ്രതിദിന ടോക്കണുകളുടെ എണ്ണം കൂട്ടി BevQ app ബെവ്ക്യൂ ആപ്പ് മദ്യവില്‍പ്പന വാര്‍ത്തകള്‍ bev Q tokens bar news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8576938-thumbnail-3x2-k.jpg)
തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള ബെവ്ക്യു ആപ്പ് വഴി വിതരണം ചെയ്യാവുന്ന ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. ദിവസം ഒരു ഔട്ട് ലെറ്റിൽ 600 ടോക്കണുകളാണ് നൽകുക. ബെവ് ക്യു ആപ്പിലൂടെ എല്ലാ ദിവസവും മദ്യം ബുക്ക് ചെയ്യാനും സാധിക്കും. നേരത്തെ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ബെവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. മദ്യവില്‍പ്പന ശാലകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിഞ്ഞ ദിവസം തിരുമാനിച്ചിരുന്നു. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് മണി വരെ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ മാറ്റങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വില്‍പ്പന നടക്കുന്ന സമയമാണ് ഓണക്കാലം. ലോക്ക് ഡൗണിനെ തുടർന്ന് മദ്യ വില്‍പ്പനയിൽ വൻ ഇടിവ് ഉണ്ടായത്.