വര്‍ക്കലയില്‍ ക്വാറന്‍റൈൻ സെന്‍ററിൽ നിന്നും പ്രതി ചാടിപ്പോയി - പൊലീസ് വാര്‍ത്തകള്‍
കാട്ടുമാക്കാൻ എന്നു വിളിക്കുന്ന വിഷ്ണുവാണ് ചാടിപ്പോയത്. കഴിഞ്ഞ എട്ടാം തിയതിയാണ് ഇയാളെ സെന്‍ററിലെത്തിച്ചത്.

തിരുവനന്തപുരം : വര്‍ക്കല അകത്തുമുറി ക്വാറന്‍റൈൻ സെന്‍ററിൽ നിന്നും പ്രതി ചാടിപ്പോയി. തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി ഉത്തരവ് പ്രകാരം ക്വാറന്‍റൈൻ സെന്‍ററിലേക്കയച്ച പ്രതി കാട്ടുമാക്കാൻ എന്നു വിളിക്കുന്ന വിഷ്ണുവാണ് ചാടിപ്പോയത്. കഴിഞ്ഞ എട്ടാം തിയതിയാണ് ഇയാളെ സെന്‍ററിലെത്തിച്ചത്. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിലെ രണ്ടാംനിലയിലെ ഒരു മുറിയിലായിരുന്നു വിഷ്ണുവിനെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മുറിയിലെ വെന്‍റിലേറ്ററിന്‍റെ ഗ്ലാസ് ഇളക്കിമാറ്റി പുറത്തെത്തിയ ഇയാൾ പൈപ്പ് ലൈനിലൂടെ തൂങ്ങി താഴെയെത്തി മതിൽചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്‍റെ അനുമാനം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.