തിരുവനന്തപുരം: താലിബാനില്‍ മലയാളി സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. അഫ്‌ഗാനിസ്ഥാനില്‍ വിജയമാഘോഷിക്കുന്ന താലിബാന്‍ സംഘത്തിന്‍റെ വീഡിയോയും തരൂര്‍ ട്വിറ്ററില്‍ പങ്കു വച്ചു.
കാബൂളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വിജയം ഉറപ്പാക്കിയ താലിബാന്‍ സംഘത്തിലൊരാള്‍ സന്തോഷം കൊണ്ട് കരയുന്നതാണ് വീഡിയോ. ഇതില്‍ തോക്കേന്തിയവരിലൊരാള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം.
വീഡിയോയില്‍ നിന്ന് രണ്ട് പേര്‍ മലയാളികളാണെന്നാണ് മനസിലാക്കുന്നത്. വീഡിയോയുടെ എട്ടാമത്തെ സെക്കന്‍ഡില്‍ ഒരാള്‍ മലയാളത്തില്‍ സംസാരിക്കട്ടെ എന്ന് പറയുന്നുണ്ട്. മറ്റൊരാള്‍ അതിനോട് പ്രതികരിക്കുന്നുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.