കേരളം

kerala

ETV Bharat / city

വേനലിൽ റോയലായി കരിക്ക് വിപണി ; തലസ്ഥാനത്ത് കച്ചവടം പൊടിപൂരം - കരിക്ക് വിപണി

സാധാരണ കരിക്കിന് 40 രൂപയും ചെന്തെങ്ങിന്‍റെ കരിക്കിന് 45 രൂപയുമാണ് വില

Tender Coconut market  thiruvananthapuram news  വഴിയോര കരിക്ക് കച്ചവടം  കരിക്ക് വിപണി  സംസ്ഥാനത്ത് വേനൽ കടുക്കുന്നു
വേനലിൽ റോയലായി കരിക്ക് വിപണി

By

Published : Mar 12, 2022, 4:43 PM IST

തിരുവനന്തപുരം :വേനലിന്‍റെ കാഠിന്യമേറിയതോടെ സജീവമാവുകയാണ് തലസ്ഥാനത്തെ കരിക്ക് വിപണി. തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ നിന്നും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുമാണ് നഗരത്തിലേക്ക് പ്രധാനമായും കരിക്കെത്തുന്നത്. സാധാരണ കരിക്കിന് 40 രൂപയും ചെന്തെങ്ങിന്‍റെ കരിക്കിന് 45 രൂപയുമാണ് വില.

വേനലിൽ റോയലായി കരിക്ക് വിപണി ; തലസ്ഥാനത്ത് കച്ചവടം പൊടിപൂരം

ALSO IFFK 2022: രാജ്യാന്തര ചലച്ചിത്രമേള; മത്സര വിഭാഗത്തിൽ പകുതിയും വനിത സംവിധായകർ

വേനൽ ശക്തി പ്രാപിക്കുന്നതിനാൽ വരാനിരിക്കുന്ന മാസങ്ങളിലാണ് ഏറ്റവുമധികം കരിക്ക് വിറ്റുപോകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. മിക്കവരും മറ്റ് പാനീയങ്ങളേക്കാൾ കൂടുതൽ കരിക്കിനാണ് പ്രാമുഖ്യം നല്‍കുന്നത്. പ്രകൃതിദത്ത പാനീയമായ കരിക്കിനെ വെല്ലാൻ മറ്റൊരു ജ്യൂസിനുമാകില്ലെന്നാണ് വഴിയാത്രക്കാരുടെ പക്ഷം.

വേനൽ കടക്കുന്നതോടെ വഴിയോരത്തെ കരിക്കിനോട് മുഖം തിരിച്ച് മലയാളികള്‍ പോകില്ലെന്ന പ്രതീക്ഷയിലുമാണ് കച്ചവടക്കാര്‍.

ABOUT THE AUTHOR

...view details