തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പ്രദേശങ്ങൾ കൂടി ഇന്ന് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ ആകെ 116 ഹോട്ട് സ്പോട്ടുകളായി. ഹോട്ട് സ്പോട്ടുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാനം നാളെ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും.
സംസ്ഥാനത്ത് പത്ത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി - ലോക്ക് ഡൗണ്‍
സംസ്ഥാനത്ത് ആകെ 116 ഹോട്ട് സ്പോട്ടുകളായി. ഹോട്ട് സ്പോട്ടുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാനം നാളെ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും.
പത്ത് പ്രദേശങ്ങളെ കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു
കണ്ടെയ്ൻമെന്‍റ് സോണുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കാസർകോട് ജില്ലയിലെ ബദിയടുക്ക, പീലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭ, കൊല്ലം ജില്ലയിലെ പന്മന, പുനലൂർ നഗരസഭ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകൾ. കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്സ്‌പോട്ടുകളിൽ കണ്ടെയ്ൻമെന്‍റ് സോണുകളില്ല.