കേരളം

kerala

ETV Bharat / city

നാളെ മുതല്‍ പ്രവേശനം: ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കി

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ആരാധനാലയങ്ങൾ തുറക്കുക. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമേ ദർശനം അനുവദിക്കൂ.

ആരാധനാലങ്ങള്‍ അണുവിമുക്തമാക്കി  temples sanitising  കേരള അമ്പലം  temples in kerala
ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കി

By

Published : Jun 8, 2020, 4:41 PM IST

Updated : Jun 8, 2020, 5:26 PM IST

തിരുവന്തപുരം: നാളെ മുതൽ പ്രവേശനം അനുവദിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ആരാധനാലയങ്ങൾ അണുവിമുക്തമാക്കി. തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രം, ബീമാപള്ളി, ചെറിയതുറ ചർച്ച് എന്നിവിടങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ആരാധനാലയങ്ങൾ തുറക്കുക.

നാളെ മുതല്‍ പ്രവേശനം: ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കി

തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമേ ദർശനം അനുവദിക്കൂ. സാമൂഹിക അകലം ഉറപ്പുവരുത്തണം. ആൾക്കാർ കൂട്ടം കൂടുകയോ പരസ്പരം സ്പർശിക്കുകയോ കൂട്ടപ്രാർത്ഥന നടത്തുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.

Last Updated : Jun 8, 2020, 5:26 PM IST

ABOUT THE AUTHOR

...view details