കേരളം

kerala

ETV Bharat / city

എഡിജിപി മനോജ് എബ്രഹാമിന് ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം - ഇന്‍റര്‍നാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ്

കേരള പൊലീസിൽ പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കിയത് പരിഗണിച്ചാണ് പുരസ്കാരം. മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് സൈബർ റിസർച്ച് സെന്‍ററായ സൈബർഡോം സ്ഥാപിച്ചത്.

technology leadership award  adgp manoj abraham ips  manoj abraham  കേരള മാനേജ്മെന്‍റ് അസോസിയേഷന്‍  ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം  എഡിജിപി മനോജ് എബ്രഹാം  ഇന്‍റര്‍നാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ്  കൊക്കൂൺ
എഡിജിപി മനോജ് എബ്രഹാമിന് ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം

By

Published : Nov 10, 2020, 3:32 PM IST

തിരുവനന്തപുരം:കേരള മാനേജ്മെന്‍റ് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം എഡിജിപി മനോജ് എബ്രഹാം ഐ.പി.എസിന്. കേരള പൊലീസിൽ പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കിയത് പരിഗണിച്ചാണ് സൈബർ ഡോം തലവൻ കൂടിയായ മനോജ് എബ്രഹാമിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 2009 മുതൽ 2020 വരെ 13 ഇന്‍റര്‍നാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂൺ സംഘടിപ്പിച്ച് മനോജ് എബ്രഹാം മികവ് കാണിച്ചിരുന്നു. മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് സൈബർ റിസർച്ച് സെന്‍ററായ സൈബർഡോം സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യ സൈബർ റിസർച്ച് സെന്‍ററാണിത്.

ABOUT THE AUTHOR

...view details