കേരളം

kerala

ETV Bharat / city

നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നവർ മനുഷ്യത്വമില്ലാത്തവര്‍ : കെ സുധാകരൻ - Thiruvananthapuram corporation news

ഇരപ്പാളിത്തത്തിന്‍റെ മുഖമുള്ളവർക്ക് മാത്രമേ ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ കഴിയൂവെന്ന് കെ സുധാകരൻ

നികുതി വെട്ടിപ്പ്  കോർപറേഷനിലെ നികുതി വെട്ടിപ്പ്  ഇരപ്പാളിത്തത്തിന്‍റെ മുഖം  വെട്ടിപ്പിന്‍റെ സത്യാവസ്ഥ  തിരുവനന്തപുരം കോർപറേഷൻ വാർത്ത  തിരുവനന്തപുരം കോർപറേഷൻ നികുതി വെട്ടിപ്പ്  നികുതി വെട്ടിപ്പ് വാർത്ത  tax evasion news  tax evasion latest news  k Sudakaran against corporation Administrators  Thiruvananthapuram corporation news  Thiruvananthapuram corporation
നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നവർ സാമാന്യ മനുഷ്യത്വമില്ലാത്തവരെന്ന് കെ സുധാകരൻ

By

Published : Oct 7, 2021, 4:05 PM IST

Updated : Oct 7, 2021, 4:55 PM IST

തിരുവനന്തപുരം : കോർപറേഷനിലെ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നവർ സാമാന്യ മനുഷ്യത്വമില്ലാത്തവരെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരപ്പാളിത്തത്തിന്‍റെ മുഖമുള്ളവർക്ക് മാത്രമേ ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ കഴിയൂ.

ഇത് പിന്നിൽ നിന്ന് നിയന്ത്രിക്കുന്നവരെ കണ്ടുപിടിക്കണം. വെട്ടിപ്പിന്‍റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുധാകരൻ പറഞ്ഞു.

കോർപറേഷനിലെ നികുതിവെട്ടിപ്പിനെതിരെ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ. അതിനിടെ നികുതി പിരിവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിഹരിക്കാൻ കോർപറേഷൻ തീവ്രശ്രമം തുടങ്ങി.

വസ്‌തു നികുതി അടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ ബിൽ കലക്‌ടർമാർക്ക് നിർദേശം നൽകി.

നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നവർ മനുഷ്യത്വമില്ലാത്തവര്‍ : കെ സുധാകരൻ

'കോർപറേഷന് 3296954 രൂപയുടെ നഷ്‌ടം'

സോണൽ ഓഫിസുകളിൽ പൊതുജനം അടച്ച നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിച്ചതിലൂടെ കോർപറേഷന് 32,96,954 രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് റിപ്പോർട്ട്. അതേസമയം അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും.

നികുതി വെട്ടിപ്പിനെതിരെ കോർപറേഷനിലെ ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം തുടരുമെന്ന് ജില്ല പ്രസിഡന്‍റ് വി വി രാജേഷ് അറിയിച്ചു.

READ MORE:തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് : മേയറുടെ പ്രഖ്യാപനം തള്ളി പ്രതിപക്ഷം

Last Updated : Oct 7, 2021, 4:55 PM IST

ABOUT THE AUTHOR

...view details