അതിര്‍ത്തിയിലെ ഇടറോഡുകള്‍ തമിഴ്‌നാട് മണ്ണിട്ട് അടച്ചെന്ന് പരാതി - side roads in tamilnadu border news'
17:20 April 27
ചെറിയ കൊല്ല, നിലമാമൂട് , കുന്നത്തുകാൽ, നെട്ട എന്നിവിടങ്ങളിലെ ഇടറോഡുകളാണ് അടച്ചത്
തിരുവനന്തപുരം:കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ഇടറോഡുകൾ തമിഴ്‌നാട് മണ്ണിട്ട് അടച്ചെന്ന് പരാതി. ചെറിയ കൊല്ല, നിലമാമൂട് , കുന്നത്തുകാൽ, നെട്ട, തുടങ്ങിയ ഇടറോഡുകള്‍ തമിഴ്‌നാട് പൊലീസ് അടച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. ലോക്ക് ഡൗണിന്‍റെ ഭാഗമായി തമിഴ്‌നാട് രണ്ടുദിവസം കർശന വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇടവഴികളിലൂടെ ഉൾപ്പെടെ അന്തർസംസ്ഥാന യാത്രകൾ നടത്തുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കുകയും ചെയ്‌തു.
അതേസമയം ചരക്കു വാഹന നീക്കത്തിന് തടസമില്ല. പ്രധാന റോഡുകളിലൂടെ ഇവ കടത്തിവിടും. തക്കല ഡി.വൈ.എസ്.പിയുടെ കീഴിൽ 28 ഔട്ട് പോസ്റ്റുകളാണ് നിലവിലുള്ളത്. ഇവ നേരത്തെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു.