തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 18 വരെയാണ് റിമാന്‍ഡ് നീട്ടിയത്. എയർ ഇന്ത്യ സാറ്റ്സിലെ ഒൻപത് വനിത ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ എല്‍.എസ് സിബുവിനെതിരെ സ്വപ്‌ന കള്ള പരാതി നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
വ്യാജ പരാതി ചമച്ച കേസിൽ സ്വപ്‌ന സുരേഷിന്‍റെ റിമാൻഡ് കാലാവധി നീട്ടി - swapna suresh fake complaint case latest news
എയർ ഇന്ത്യ സാറ്റ്സിലെ ഒൻപത് വനിത ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് എല്‍.എസ് സിബുവിനെതിരെ സ്വപ്‌ന സുരേഷ് കള്ള പരാതി നൽകിയെന്നാണ് കേസ്.
വ്യാജ പരാതി ചമച്ച കേസിൽ സ്വപ്‌ന സുരേഷിന്‍റെ റിമാൻഡ് കാലാവധി നീട്ടി
Read more: വ്യാജ പരാതി ചമച്ച കേസിൽ സ്വപ്‌ന സുരേഷ് റിമാൻഡിൽ
ജില്ലയിൽ ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ ഓൺലൈൻ മുഖേനെയാണ് സ്വപ്‌നയെ കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.