സ്‌പ്രിംഗ്ലറില്‍ എം.ടി രമേശിനെ തള്ളി സുരേന്ദ്രന്‍; സിബിഐ അന്വേഷണം വേണ്ട - കെ സുരേന്ദ്രന്‍ വാര്‍ത്തട
പ്രാഥമിക ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ നിരാകരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന എം.ടി രമേശിന്‍റെ നിലപാട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാര്യങ്ങൾ മനസിലാക്കാതെയാണ് ബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പ്രാഥമിക ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ നിരാകരിക്കപ്പെടാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ശമ്പളം പിടിക്കരുതെന്നാണ് കേന്ദ്രത്തിന്‍റെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു.