തിരുവനന്തപുരം/കൊല്ലം:രാജ്യത്ത് കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ സംസ്ഥാനത്ത് പൂർണം. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയാണ് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വെകിട്ട് ആറു വരെയാണ് ഹർത്താൽ.
സംസ്ഥാനത്ത് ഹർത്താലിന് എൽഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി. അത്യാവശ്യ സർവീസുകൾ മാത്രം
കെ.എസ്.ആർ.ടി.സി. അത്യാവശ്യ സർവീസുകൾ മാത്രം നടത്തി. കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകൾ നിർത്തിവെച്ചിരുന്നു. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തിലാണ് കോര്‍പറേഷന്‍റെ ഈ തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ് ആർ.ടിസി അധികൃതർ അറിയിച്ചിരുന്നു.