തിരുവനന്തപുരം :ഗുണനിലവാരം ഇല്ലാത്ത സൺഫ്ലവർ ഓയിൽ വിറ്റ കമ്പനിയും വിതരണക്കാരനും 75,000 രൂപ വീതം പിഴ അടയ്ക്കണമെന്ന് തിരുവനന്തപുരം ഭക്ഷ്യ സുരക്ഷ ട്രിബ്യൂണല്‍. തൃശൂർ അഡ്‌ജുഡിക്കേഷൻ ഓഫിസർ ഡോ.രേണുരാജ് ഐ.എ.എസിന്‍റെ പ്രാഥമിക ഉത്തരവ് ട്രിബ്യൂണല്‍ ശരിവയ്ക്കുകയായിരുന്നു.
തൃശൂർ ജില്ലയിലെ ചിറ്റിലപ്പള്ളിയിൽ 'നോവ ഡിസൈനർ ടൈൽ' എന്ന സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫിസർ കെ.കെ.അനിലനാണ് സൺഫ്ലവർ ഓയിലിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഈ വർഷം ജൂൺ ഒന്നിനാണ് സംഭവം. മായം കലർന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിതരണക്കാരനായ ഷൻസൺ സി.ജെ, ഉത്പാദന കമ്പനിയായ വണക്കം ഓയിലിന്‍റെ ഉടമ എന്നിവര്‍ക്കെതിരെ കേസ് എടുത്തു.