തിരുവനന്തപുരം :കുന്നത്തുകാൽ കെ എസ് എഫ് ഇ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാശ്രമം. കെട്ടിടത്തിന് മുകളിലേക്ക് പെട്രോളുമായി കയറിയ പളുകൽ കരുമാനൂർ സ്വദേശി റോബർട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ ഫയർഫോഴ്‌സും പൊലീസും ചേർന്ന് സുരക്ഷിതമായി താഴെയിറക്കി.
കെഎസ്‌എഫ്‌ഇ കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ശ്രമം - റോബർട്ട് രാജ് ആത്മഹത്യ ഭീഷണി
കെട്ടിടത്തിന് മുകളിലേക്ക് പെട്രോളുമായി കയറിയ യുവാവിനെ പൊലീസും ഫയർ ഫോഴ്‌സും അനുനയിപ്പിച്ചാണ് താഴെ ഇറക്കിയത്
![കെഎസ്‌എഫ്‌ഇ കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ശ്രമം കെഎസ്‌എഫ്‌ഇ കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ശ്രമം Suicide attempt at KSFE building റോബർട്ട് രാജ് ആത്മഹത്യ ഭീഷണി robert raj suicide attempt](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14485807-thumbnail-3x2-maths.jpg)
കെഎസ്‌എഫ്‌ഇ കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ശ്രമം
കെഎസ്‌എഫ്‌ഇ കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ശ്രമം
റോബർട്ട് അടച്ചുകൊണ്ടിരുന്ന മാസചിട്ടിക്ക് മുടക്കം സംഭവിച്ചിരുന്നു. കെട്ടിയ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ചിട്ടി കാലാവധി കഴിയാതെ നൽകാൻ കഴിയില്ലെന്ന് അധികൃതർ നിലപാട് എടുത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്.
സംഭവ സ്ഥലത്തെത്തിയ വെള്ളറട പൊലീസും ഫയർ ഫോഴ്‌സും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി.