കേരളം

kerala

ETV Bharat / city

സ്‌കൂൾ മുറ്റത്ത് കൃഷിയിടം ഒരുക്കി വിദ്യാര്‍ഥികൾ - പച്ചക്കറി കൃഷി വാര്‍ത്ത

കൃഷിഭവന്‍റെ സഹായത്തോടെ പൂർണമായും ജൈവകൃഷി രീതിയിലാണ് വിദ്യാര്‍ഥികൾ സ്‌കൂൾ മുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്.

കൃഷി

By

Published : Oct 19, 2019, 8:17 PM IST

Updated : Oct 19, 2019, 8:57 PM IST

തിരുവനന്തപുരം:കിളിയൂർ മദർതെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആരംഭിച്ച പച്ചക്കറിത്തോട്ടം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കുട്ടികളുടെ വീടുകളില്‍ നിന്ന് വിത്ത് മുളപ്പിച്ച് കൊണ്ടുവന്ന തൈകളാണ് സ്‌കൂൾ മുറ്റത്ത് നട്ടുപിടിപ്പിച്ചത്. വെണ്ട, ചീര, വഴുതനങ്ങ, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷി രീതിയിൽ ആരംഭിച്ച കൃഷിത്തോട്ടത്തിന്‍റെ മേൽനോട്ടത്തിന് വെള്ളറട കൃഷിഭവന്‍റെ സഹായവും ലഭിക്കുന്നുണ്ട്. സ്‌കൂളിലെ കാർഷിക ക്ലബ്ബിന്‍റെ സഹായത്തോടുകൂടിയാണ് പച്ചക്കറി തോട്ടം ഒരുക്കിയത്.

സ്‌കൂൾ മുറ്റത്ത് കൃഷിയിടം ഒരുക്കി വിദ്യാര്‍ഥികൾ
Last Updated : Oct 19, 2019, 8:57 PM IST

ABOUT THE AUTHOR

...view details