തിരുവനന്തപുരം:യുക്രൈനിൽ നിന്നുള്ള 19 മലയാളി വിദ്യാർഥികൾ കൂടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. ഡൽഹി, മുംബൈ വിമാനത്താവളത്തിൽ എത്തിയ വിദ്യാർഥികൾ വൈകിട്ട് 6:35 ഓടെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. രക്ഷാദൗത്യ നടപടികൾ വേഗത്തിലാക്കിയ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും വിദ്യാർഥികൾ നന്ദി പറഞ്ഞു.
ആശ്വാസ തീരമണഞ്ഞു; യുക്രൈനിൽ നിന്നുള്ള 19 വിദ്യാർഥികൾ തിരുവനന്തപുരത്തെത്തി മന്ത്രിമാരായ ആന്‍റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ സ്വീകരിച്ചത്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ മലയാളികളെയും കേരളത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പതിനയ്യായിരത്തോളം മലയാളികളായ വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. നോർക്കയിൽ മാത്രം 3600 ഓളം വിദ്യാർഥികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം വിദ്യാർഥികളും അതിർത്തിയിൽ നിന്നും ഒരുപാട് അകലെയാണ് കുടുങ്ങിക്കിടക്കുന്നത്.
ALSO READ:യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
വരും ദിവസങ്ങൾ വളരെ നിർണായകമാണ്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ 24 മണിക്കൂറിനുള്ളിൽ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി സങ്കീണമാകുമെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.