തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന ആദിവാസി ഊരുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍ഡ് പൊലീസ് കേഡറ്റുകള്‍. ഒപ്പം തങ്ങളുടെ നിര്‍ധനരായ സുഹൃത്തുകളുടെ വീടുകളിലും കേഡറ്റുകള്‍ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. വലിയകാല സെറ്റില്‍മെന്‍ഡിലാണ് കുട്ടി പൊലീസ് കിറ്റുകള്‍ വിതരണം ചെയ്തത്. ജനമൈത്രി പൊലീസിന്‍റെ പിന്തുണയും വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു.
കാടിന്‍റെ മക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കുട്ടി പൊലീസ് - tribal areas
വലിയകാല സെറ്റില്‍മെന്‍ഡിലെ കുടുംബങ്ങള്‍ക്കും തങ്ങളുടെ നിര്‍ധനരായ സുഹൃത്തുക്കള്‍ക്കുമാണ് വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍ഡ് പൊലീസ് കേഡറ്റുകള്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയത്
കാടിന്‍റെ മക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കുട്ടി പൊലീസ്
കാട്ടാനകളും കാട്ടുപോത്തും വിഹരിക്കുന്ന മേഖലയായതിനാല്‍ സന്നദ്ധ സംഘടനകളും അധികൃതരും വലിയകാലയിലേക്ക് വരാന്‍ താല്‍പര്യം കാണിക്കാറില്ല. അതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയായിരുന്നു. കുട്ടികള്‍ നല്‍കിയ ഭക്ഷണ കിറ്റുകള്‍ വലിയ ആശ്വാസമാണ് ഇവര്‍ക്ക് പകരുന്നത്. ഭക്ഷ്യധാന്യങ്ങളുമായി കാടുകയറിയെത്തിയ കാക്കിപ്പടയെ നിറപുഞ്ചിരിയോടെയാണ് കാടിന്‍റെ മക്കള്‍ സ്വീകരിച്ചത്. പി.ടി.എ ഭാരവാഹികളും സി.ഐ ശ്രീജിത്തും കുട്ടികള്‍ക്ക് പിന്തുണയായി ഒപ്പമുണ്ടായിരുന്നു.