തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ കഴക്കൂട്ടം പൗണ്ടുകടവ് സ്വദേശി ഷെഹ്‌നാസ്( 15) ആണ് മുങ്ങി മരിച്ചത്. നദിയുടെ സമീപമുള്ള പാറക്കെട്ടിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു.
വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു - വിദ്യാർഥി മുങ്ങി മരിച്ചു
നദിയുടെ സമീപമുള്ള പാറക്കെട്ടിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു
വാമനപുരം നദി
അഞ്ചു പേരടങ്ങുന്ന സംഘമാണ് രാവിലെ പത്ത് മണിയോടു കൂടി കടവിൽ എത്തിയത്. വേനൽ അവധി ആയതിനാൽ ഷെഹ്‌നാസ് വാമനപുരത്തുള്ള ബന്ധു വീട്ടിൽ എത്തിയതായിരുന്നു. വെഞ്ഞാറന്മൂട് ഫയർഫോഴ്‌സിന്‍റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.