തിരുവനന്തപുരം:ദേശീയപാതയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം മഠത്തുവിള വീട്ടിൽ ഭാസിയുടെ മകൻ അജിത് (20) ആണ് മരിച്ചത്. വൈകിട്ട് 4.45 ന് പള്ളിപ്പുറത്തായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് തെന്നിവീണ് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചാണ് മരണം.
ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു - മഠത്തുവിള വീട്ടിൽ ഭാസിയുടെ മകൻ അജിത്
വൈകിട്ട് 4.45 ന് പള്ളിപ്പുറത്തായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് തെന്നിവീണ് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചാണ് മരണം
![ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു Student dies in bike accident Kayakkottam bike accident Kayakkottam ബൈക്കപകടം കഴക്കൂട്ടത്ത് ബൈക്കപകടം മഠത്തുവിള വീട്ടിൽ ഭാസിയുടെ മകൻ അജിത് ആറ്റിങ്ങൽ ഗവ. കോളജ് വിദ്യാര്‍ഥി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10145891-1004-10145891-1609953343364.jpg)
ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു
ആറ്റിങ്ങൽ ഗവണ്‍മെന്‍റ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അജിത് പരീക്ഷ കഴിഞ്ഞ് സഹപാഠിയുടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിക്കും പരിക്കേറ്റു.