തിരുവനന്തപുരം :ടോൾപിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരമെന്ന് ഉമ്മൻ ചാണ്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നിന്ന് തിരുവല്ലം ടോൾ പ്ലാസയിലേക്ക് നടത്തിയ ഹൈവേ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ് പണി പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്നും വിഷയത്തിൽ പ്രദേശവാസികൾക്ക് ഇളവും പ്രത്യേക പരിഗണനയും നൽകണമെന്നും ഇവിടെ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.