കേരളം

kerala

ETV Bharat / city

'വാക്‌സിനേഷൻ ഊർജിതമാക്കും, ആൾക്കൂട്ടം നിയന്ത്രിക്കും': വീണ ജോര്‍ജ്

കൊവിഡ് വ്യാപനം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി

കൊവിഡ് വാക്‌സിനേഷന്‍ വാര്‍ത്ത  വീണ ജോര്‍ജ് പുതിയ വാര്‍ത്ത  ആള്‍ക്കൂട്ടം നടപടി വാര്‍ത്ത  പരിശോധന വര്‍ധിപ്പിക്കും വാര്‍ത്ത  വീണ ജോര്‍ജ് അടിയന്തര യോഗം വാര്‍ത്ത  kerala vaccination news  vaccination latest news  veena george latest news  health minister news  kerala covid latest news  ആരോഗ്യമന്ത്രി വാര്‍ത്ത
'സംസ്ഥാനത്ത് വാക്‌സിനേഷൻ ഊർജ്ജിതമാക്കും, ആൾക്കൂട്ടം നിയന്ത്രിക്കാൻ ശക്തമായ നടപടി': ആരോഗ്യമന്ത്രി

By

Published : Aug 24, 2021, 2:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് വ്യാപനം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ദിവസം രണ്ടു ലക്ഷം പരിശോധനകൾ നടത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ രാവിലെ ചേർന്ന അടിയന്തര യോഗത്തിൽ മന്ത്രി ഇത് സംബന്ധിച്ച് നിർദേശം നൽകി.

ആൾക്കൂട്ടം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ അടുത്ത നാലാഴ്‌ച കേരളത്തിന് നിർണായകമെന്ന് ആരോഗ്യവിദഗ്‌ധര്‍ അഭിപ്രായപെട്ടിരുന്നു. ഓണ അവധി ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണവും വാക്‌സിനേഷനും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇവ രണ്ടും ഉയർത്താൻ മന്ത്രി നിർദേശം നൽകിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ വരുന്ന ആഴ്‌ചകളിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രതിരോധ നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകും. കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.

മൂന്നാം തരംഗം ഭീഷണി നേരിടാൻ താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഓക്‌സിജന്‍ കിടക്കകളും സജ്ജമാക്കും. ജില്ല ജനറൽ ആശുപത്രികൾ മെഡിക്കൽ കോളേജുകളുമായി ഓൺലൈനിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

Read more: ആരോഗ്യവകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന്; ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്തും

ABOUT THE AUTHOR

...view details