ഓൺലൈൻ പഠനോപകരണങ്ങൾക്ക് അമിത വിലയീടാക്കിയാൽ കർശന നടപടി
കടകളിൽ പൊലീസിന്‍റെ രഹസ്യ പരിശോധന ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
ഓൺലൈൻ പഠനോപകരണങ്ങൾക്ക് അമിത വിലയീടാക്കിയാൽ കർശന നടപടി
തിരുവനന്തപുരം: ഓൺലൈൻ പഠനോപകരണങ്ങൾക്ക് അമിത വിലയീടാക്കിയാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ്, ഐപാഡ്, ലാപ്ടോപ് തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. കവറിനു പുറത്തെ സ്റ്റിക്കർ മാറ്റിയ ശേഷമാണ് അമിത വില ഈടാക്കുന്നത്. കടകളിൽ പൊലീസിന്‍റെ രഹസ്യ പരിശോധന ഉണ്ടാകും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.