കേരളം

kerala

ETV Bharat / city

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി - തിരുവനന്തപുരം

വ്യാജവാര്‍ത്തപ്രചരിപ്പിക്കുന്നവരെ പിടികൂടിയാല്‍ അറസ്റ്റ് ഉള്‍പ്പടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ

പ്രളയം: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി

By

Published : Aug 10, 2019, 10:02 PM IST

തിരുവനന്തപുരം: കേരളം അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇത്തരക്കാരെ പിടികൂടിയാല്‍ അറസ്റ്റ് ഉള്‍പ്പടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു.

ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പൊലീസ് ആസ്ഥാനത്തെ ഡി ജി പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്നും ഡി ജി പി അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടുകള്‍ തുറക്കുമെന്നും റോഡ് ഗതാഗതം തടസപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ABOUT THE AUTHOR

...view details