കേരളം

kerala

ETV Bharat / city

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം; 21 പേര്‍ക്ക് കടിയേറ്റു - വിളവൂര്‍ക്കല്‍ മൂലമണ്‍ ഭാഗത്ത് തെരുവ് നായ ആക്രമണം

വിളവൂര്‍ക്കല്‍ മൂലമണ്‍ ഭാഗത്തെ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നീ ഭാഗങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം  വിളവൂര്‍ക്കലിൽ തെരുവ് നായ ആക്രമണം  തെരുവ് നായയുടെ ആക്രമണത്തിൽ 21 പേര്‍ക്ക് കടിയേറ്റു  stray dog attack in trivandrum  stray dog attack in kerala  Dog attack in vilavoorkkal  വിളവൂര്‍ക്കല്‍ മൂലമണ്‍ ഭാഗത്ത് തെരുവ് നായ ആക്രമണം
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം; 21 പേര്‍ക്ക് കടിയേറ്റു

By

Published : Oct 7, 2022, 9:19 PM IST

തിരുവവന്തപുരം: തിരുവവന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 21 പേര്‍ക്ക് കടിയേറ്റു. വിളവൂര്‍ക്കല്‍ മൂലമണ്‍ ഭാഗത്തെ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കടക്കം നായയുടെ ആക്രമണത്തിൽ കടിയേറ്റു.

ഒരേ നായ തന്നെയാണ് പല സ്ഥലങ്ങളില്‍ വച്ച് ആളുകളെ ആക്രമിച്ചത്. വിദ്യാര്‍ഥികളെ കൂടാതെ ടാക്‌സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവില്‍ എത്തിയവർ, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു. ഇടറോഡുകളില്‍ വച്ചായിരുന്നു ആക്രമണം.

ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്‌സിനേഷനായാണ് ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമിച്ച നായയേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details