തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും പുരസ്‌കാരം പ്രഖ്യാപിക്കുക. 30 സിനിമകളാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്.
പ്രാഥമിക ജൂറി, അന്തിമ ജൂറി എന്നിങ്ങനെ രണ്ടായി തിരിച്ച് ദേശീയ പുരസ്‌കാര മാതൃകയിലാണ് ഇത്തവണ സംസ്ഥാന പുരസ്‌കാരവും നിർണയിക്കുന്നത്. നടി സുഹാസിനിയാണ് അന്തിമ ജൂറി അധ്യക്ഷ.
സംവിധായകൻ ഭദ്രൻ, കന്നട സംവിധായകൻ പി ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തി നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നാണ് അന്തിമ ജൂറി പുരസ്‌കാര ജേതാക്കളെ നിർണയിക്കുക. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് ഇത്തവണ കടുത്ത മത്സരം നടക്കുമെന്നാണ് സൂചന.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ് തുടങ്ങിയവരുടെ കഥാപാത്രങ്ങൾ മാറ്റുരയ്ക്കും. നടിമാരിൽ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവർ തമ്മിലാണ് പ്രധാന മത്സരം.
READ MORE:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ ; അന്തിമ പട്ടികയിൽ 30 സിനിമകൾ