കേരളം

kerala

ETV Bharat / city

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക; ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ - 2015 voters list news

ജനുവരി ഇരുപതിന് കരട് വോട്ടർ പട്ടികയും ഫെബ്രുവരി ഇരുപത്തിയെട്ടിന് ആദ്യ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ  തദ്ദേശ തെരഞ്ഞെടുപ്പ്  2015ലെ വോട്ടർ പട്ടിക വിവാദം  state election commissioner  2015 voters list news  state election commissioner
വി.ഭാസ്കരൻ

By

Published : Jan 18, 2020, 4:58 PM IST

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടികയുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം 2015 മുതൽ 2019 വരെ 10 ലക്ഷം പുതിയ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ഒരു വാർഡിൽ ശരാശരി നൂറ് വോട്ടർമാരെയേ പുതിയതായി ചേർക്കേണ്ടതായുള്ളു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്മിഷണർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക; ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ഇരുപതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഇരുപത്തിയെട്ടിന് ആദ്യ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details