കൊവിഡ് വ്യാപനം അതിരൂക്ഷം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് - കേരള കൊവിഡ് വാര്‍ത്തകള്‍
വെള്ളി,ശനി ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പടെ മാസ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും. വെള്ളി,ശനി ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പടെ മാസ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.