തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടെ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോഡ് വിജയം. 98.82% വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനം 0.71 % വര്‍ധിച്ചു. ഈ വർഷം പരീക്ഷ എഴുതിയ 4,22,451 വിദ്യാര്‍ഥികളിൽ 4,17,101 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 5350 വിദ്യാർഥികൾക്ക് മാത്രമാണ് അയോഗ്യത.
എസ്.എസ്.എല്‍.സിക്ക് റെക്കോഡ് വിജയം; 98.82% പേര്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത - ഗൾഫ് മേഖല എസ്.എസ്.എല്‍.സി
13:57 June 30
ഏറ്റവും ഉയര്‍ന്ന വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ സമ്പൂര്‍ണ ജയം
41,906 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 4572 കൂടി. സമ്പൂര്‍ണ എ പ്ലസ് നേടിവര്‍ കൂടുതലും മലപ്പുറം ജില്ലയിലാണ്. 70854 കുട്ടികൾ എ ഗ്രേഡോ അതിൽ കൂടുതലോ നേടി. ഏറ്റവും ഉയര്‍ന്ന വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 99.7% വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പിന്നിലായത് 95.04 ശതമാനം വിജയം നേടിയ വയനാടും. 100% വിജയം നേടിയ കുട്ടനാട് വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലകളിൽ മുന്നിലെത്തി. പിന്നിൽ വയനാടാണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. 2327 പേര്‍ പരീക്ഷയെഴുതിയ മലപ്പുറത്തെ പി.കെ.എം.എച്ച്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ചത്. രണ്ടു പേര്‍ മാത്രം പരീക്ഷയെഴുതിയ ആലപ്പുഴ തെക്കേക്കര ഗവൺമെന്‍റ് എച്ച്.എസ്.എസിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.
സംസ്ഥാനത്തെ 1837 സ്കൂളുകള്‍ 100% ജയം നേടി. ഇതില്‍ 637 സര്‍ക്കാര്‍ സ്കൂളുകളും 796 എയ്‌ഡഡ് സ്കൂളുകളും 404 അണ്‍ എയ്‌ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. പ്രൈവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ വിജയശതമാനം 76.61 ആണ്. 1770 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1356 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഗൾഫ് മേഖലയിൽ 98.3 രണ്ടു ശതമാനവും ലക്ഷദ്വീപിൽ 94.7 ശതമാനവുമാണ് വിജയ നിരക്ക്. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.