കേരളം

kerala

ETV Bharat / city

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്‌ടർ, ജെറോമിക് ജോര്‍ജ് തിരുവനന്തപുരത്തേക്ക് - ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്‌ടർ

ശ്രീരാം വെങ്കിട്ടരാമന്‍റെ ഭാര്യയും ആലപ്പുഴ ജില്ല കലക്‌ടറുമായ രേണുരാജിനെ എറണാകുളം കലക്‌ടറായും നിയമിച്ചു. ഗ്രാമ വികസന വകുപ്പ് കമ്മിഷണറായി എം.ജി.രാജമാണിക്യത്തെ നിയമിച്ചു

sriram venkitaraman posted as alappuzha district collector  kerala ias officers transfer  ശ്രീറാം വെങ്കിട്ടരാമന്‍  ജെറോമിക് ജോര്‍ജ് തിരുവനന്തപുരം കലക്‌ടർ  ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്‌ടർ  ജില്ലാ കലക്‌ടര്‍മാരുള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്‌ടർ, ജെറോമിക് ജോര്‍ജ് തിരുവനന്തപുരത്തേക്ക്

By

Published : Jul 23, 2022, 7:54 PM IST

തിരുവനന്തപുരം: ജില്ല കലക്‌ടര്‍മാരുള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചു. ലാൻഡ് റവന്യൂ ജേയിന്‍റ് കമ്മിഷണറായിരുന്ന ജെറോമിക് ജോര്‍ജ് ആണ് തിരുവനന്തപുരം ജില്ല കലക്‌ടർ

തിരുവനന്തപുരം കലക്‌ടറായിരുന്ന ഡോ.നവ്‌ജ്യോത് ഖോസയെ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എ.ഡിയുടെ അധിക ചുമതല കൂടി ഖോസെ വഹിക്കും. ശ്രീറാം വെങ്കിട്ടരാമന്‍റെ ഭാര്യയും ആലപ്പുഴ ജില്ല കലക്‌ടറുമായ രേണുരാജിനെ എറണാകുളം കലക്‌ടറായി നിയമിച്ചു.

മറ്റ് സ്ഥലം മാറ്റങ്ങള്‍:എം.ജി.രാജമാണിക്യം- ഗ്രാമ വികസന വകുപ്പ് കമ്മിഷണര്‍, ജാഫര്‍ മാലിക്ക്- ഡയറക്‌ടര്‍ ഐ ആന്‍ഡ് പി.ആര്‍.ഡി, ദേവിദാസ്- മലപ്പുറം ജില്ലാ വികസന കമ്മിഷണര്‍, അര്‍ജുന്‍ പാണ്ഡ്യന്‍- ഗ്രാമ വികസന വകുപ്പ് ജോയിന്‍റ് കമ്മിഷണര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടര്‍.

അധിക ചുമതലകൾ: എസ്.ഹരികിഷോറിന് കെഎസ്ഐഡിസി എം.ഡിയുടെ അധിക ചുമതല നല്‍കി. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ കൃഷ്‌ണ തേജയ്ക്ക് കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല നല്‍കി. നഗരകാര്യ ഡയറക്ടര്‍ അരുണ്‍ കെ.വിജയന് തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി സിഇഒയുടെ അധിക ചുമതല നല്‍കി.

ABOUT THE AUTHOR

...view details