കേരളം

kerala

ETV Bharat / city

കെ.എം ബഷീറിന്‍റെ മരണം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം - tiruvanathapuram

ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി ഡോ ഷെയ്ക്ക് ദര്‍വേശ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്

മാധ്യമപ്രവര്‍ത്തകന്‍റെ മരണം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

By

Published : Aug 5, 2019, 8:14 PM IST

Updated : Aug 5, 2019, 8:35 PM IST

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്പി. എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ അജി ചന്ദ്രന്‍ നായര്‍, ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്പെക്ടര്‍ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ സംഘം അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Last Updated : Aug 5, 2019, 8:35 PM IST

ABOUT THE AUTHOR

...view details