തിരുവനന്തപുരം: ഒ.രാജഗോപാല്‍ എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടത് പാര്‍ലമെന്‍ററി പാര്‍ട്ടി ബോര്‍ഡാണെന്നും അതിന് മുമ്പ് ആര്‍ക്കും അതിനെക്കുറിച്ച് പറയാന്‍ അധികാരമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഒ.രാജഗോപാലിനെ വേദിയിലിരുത്തിയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിമര്‍ശനം.പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിമര്‍ശനം. എൻ.ഡി.എ വട്ടിയൂര്‍ക്കാവ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍പിള്ള.
ഒ. രാജഗോപാലിനെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള - കേരള ബിജെപി
പ്രഖ്യാപനത്തിന് മുന്‍പ് സ്ഥാനാര്‍ഥിയെക്കുറിച്ച് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ശ്രീധരൻ പിള്ള. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിമര്‍ശനം.
![ഒ. രാജഗോപാലിനെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4618119-thumbnail-3x2-bjp.jpg)
ഒ. രാജഗോപാലിനെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള "പ്രഖ്യാപനത്തിന് മുന്‍പ് സ്ഥാനാര്‍ഥിയെക്കുറിച്ച് പറയാന്‍ ആര്‍ക്കും അധികാരമില്ല"
ഒ. രാജഗോപാലിനെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള
ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഒരു ഭിന്നതയുമില്ല. പാര്‍ട്ടിയില്‍ തമ്മിലടിയാണെന്ന് പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണ് .വട്ടിയൂര്‍ക്കാവില്‍ കുമ്മനം പ്രചരണം നയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ തന്നെ പ്രവര്‍ത്തിക്കുമെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കി. പിന്തിരിഞ്ഞു ഓടുകയല്ല മുന്നോട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Oct 1, 2019, 11:55 PM IST