തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും. ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഭവനാണ് വിജ്ഞാപനമിറക്കിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ രാജി വെച്ചിരുന്നു.
പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണര്‍ - bjp
ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഭവനാണ് വിജ്ഞാപനമിറക്കിയത്.
![പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4870109-thumbnail-3x2-sreedhran-pillai.jpg)
പി. എസ് ശ്രീധരൻ പിള്ള
വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻപിള്ള. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ശ്രീധരൻ പിള്ളയുടെ പേര് നിർദേശിച്ചത്. അസം ഗവർണർ ജഗദീഷ് മുഖിയ്ക്കായിരുന്നു മിസോറം ഗവർണറുടെ അധിക ചുമതല നൽകിയിരുന്നത്. പദവി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.