കേരളം

kerala

ETV Bharat / city

വനത്തിനുള്ളിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം - കേരള പൊലീസ് വാര്‍ത്തകള്‍

പൊലീസിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രൂപീകരിക്കും

crime in the forest  kerala police news  കേരള പൊലീസ് വാര്‍ത്തകള്‍  വനം വകുപ്പ്
വനത്തിലുള്ളിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

By

Published : Jun 10, 2020, 9:21 PM IST

തിരുവനന്തപുരം: വനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്ത് വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനം. ഇതനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ പൊലീസും വനം വകുപ്പിലെ ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

വനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് വിവരങ്ങൾ പൊലീസും വനംവകുപ്പും ഇനി മുതല്‍ പരസ്‌പരം പങ്കുവയ്ക്കും. ഇതുവഴി ഇത്തരം സംഭവങ്ങളില്‍ ഉൾപ്പെട്ടവരെ പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാന്‍ കഴിയുമെന്നാന്ന് പ്രതീക്ഷ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുന്നതിന് പൊലീസ്, ഫോറസ്റ്റ്, റവന്യൂ, പട്ടികവർഗ വകുപ്പുകളുടെ സംയുക്ത യോഗം മൂന്നുമാസത്തിലൊരിക്കൽ ചേരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ABOUT THE AUTHOR

...view details