തിരുവനന്തപുരം:കാട്ടാക്കട കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് എത്താന്‍ പൊലീസ് വൈകിയെന്ന് ഡിവൈഎസ്‌പി സ്റ്റുവര്‍ട്ട് കീലര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥിരീകരിച്ചത്. മണ്ണ് കടത്താന്‍ സംഘം എത്തിയപ്പോള്‍ തന്നെ വിവരമറിയിച്ചിട്ടും ഒന്നര മണിക്കൂറോളം വൈകിയാണ് പൊലീസ് എത്തിയത്. രണ്ട് ദിവത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഡിവൈഎസ്‌പി എസ്.പിക്ക് കൈമാറും. സംഭവത്തില്‍ എ.എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
കാട്ടാക്കട കൊലപാതകം; പൊലീസിന്‍റെ വീഴ്ച സ്ഥിരീകരിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് - kerala crime latest news
വിവരമറിഞ്ഞിട്ടും ഒന്നര മണിക്കൂറോളം വൈകിയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയതെന്ന് ഡിവൈഎസ്‌പി സ്റ്റുവര്‍ട്ട് കീലര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി
കാട്ടാക്കട അമ്പലത്തിന്‍കാലയില്‍ സ്വന്തം ഭൂമിയില്‍ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞതിനാണ് സംഗീത് എന്ന യുവാവിനെ മണ്ണ് മാന്തിയന്ത്രം ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. മണ്ണ് കടത്താന്‍ സംഘം എത്തിയപ്പോള്‍ തന്നെ സംഗീതും ഭാര്യയും പൊലീസിനെ വിവരമറിയിച്ചിരുന്നു. സമയോചിതമായി പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ കൊലപാതകം സംഭവിക്കില്ലായിരുന്നുവെന്ന് സംഗീതിന്‍റെ ഭാര്യയും പരാതിപ്പെട്ടിരുന്നു.
പരിസരത്ത് ഉണ്ടായിട്ടും ഇരുപത് മിനിട്ട് കൊണ്ട് എത്താന്‍ കഴിയുന്നിടത്ത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം റൂറല്‍ എസ്.പി പി.അശോക് കുമാറും വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ടിപ്പര്‍ ഡ്രൈവര്‍ ബൈജുവും കീഴടങ്ങി. ഇതോടെ കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.