തിരുവനന്തപുരം:ധനമന്ത്രി ടി.എം തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. പരാതി നിയമസഭയുടെ പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സമിതിക്ക് മുന്നിലും ധനമന്ത്രി വിശദീകരണം നൽകണം. പ്രതിപക്ഷത്തിന്‍റെ ആവശ്യവും ഇതു തന്നെയാണ്.
തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതി; സ്‌പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും - തോമസ് ഐസക് വാര്‍ത്തകള്‍
പരാതി നിയമസഭയുടെ പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടേക്കും
തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതി; സ്‌പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും
തിങ്കളാഴ്ചയാണ് തോമസ് ഐസക് സ്പീക്കർക്ക് വിശദീകരണം നൽകിയത്. സിഎജി റിപ്പോർട്ട് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. അതേ സമയം സ്പീക്കറുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് നിയമ സഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് ധനമന്ത്രിക്കെതിരെ നോട്ടീസ് നൽകിയത്. തുടർന്ന് നോട്ടീസ് പരിഗണിച്ച് സ്പീക്കർ ഐസക്കിനോട് വിശദീകരണം തേടുകയായിരുന്നു.