തിരുവനന്തപുരം:സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്‌റ്റെഫി കന്യകാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചിരുന്നു എന്ന് സിബിഐ മുൻ ഡിവൈ.എസ്.പി എൻ. സുരേന്ദ്രന്‍റെ മൊഴി. ഇത് പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു എന്നും മുൻ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
അഭയ കൊലക്കേസ്; സിസ്റ്റർ സ്‌റ്റെഫി കന്യകാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചിരുന്നുവെന്ന് മൊഴി - അഭയ കൊലക്കേസ്
പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു എന്നും മുൻ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി എൻ. സുരേന്ദ്രന്‍ മൊഴി നൽകി.
![അഭയ കൊലക്കേസ്; സിസ്റ്റർ സ്‌റ്റെഫി കന്യകാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചിരുന്നുവെന്ന് മൊഴി sister abhaya murder case in court abhaya murder case news sister abhaya case latest news സിസ്‌റ്റര്‍ അഭയ കൊലക്കേസ് അഭയ കൊലക്കേസ് സിസ്‌റ്റര്‍ സ്‌റ്റെഫി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9343520-thumbnail-3x2-j.jpg)
ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജനായ ഡോ.പി. രമയും, പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനും തനിക്ക് നൽകിയ മൊഴിയിൽ സ്‌റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്‌റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയെന്ന പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ നാൽപത്തിമൂന്നാം സാക്ഷി ആയ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. 2008 നവംബർ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മൂന്നാം പ്രതി സിസ്റ്റർ സ്‌റ്റെഫിയെ 2008 നവംബർ 25 ന് മെഡിക്കൽ പരിശോധന നടത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയത് സുരേന്ദ്രൻ ആയിരുന്നു.