കേരളം

kerala

ETV Bharat / city

അതിജീവനത്തിന്‍റെ പുതുവഴി ; മലയാളം ആംഗ്യലിപി രൂപപ്പെടുത്തി നിഷ്‌ - malayalam Sign language alphabet

തിരുവനന്തപുരം ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ആണ് സ്വന്തമായി മലയാളം ആംഗ്യലിപി രൂപപ്പെടുത്തിയത്

അതിജീവനത്തിന്‍റെ ലിപി  ആംഗ്യഭാഷ അക്ഷരമാല ലിപി നിർമിച്ച് നിഷ്‌  ആംഗ്യഭാഷ അക്ഷരമാല  ബധിര വിദ്യാലയങ്ങൾക്ക് പ്രതീക്ഷയായി മലയാളം ആംഗ്യഭാഷ അക്ഷരമാല  മലയാളം ആംഗ്യഭാഷ അക്ഷരമാല വാർത്ത  Sign language alphabetical script  Sign language alphabetical script news  NISH Thiruvananthapuram news  NISH Thiruvananthapuram latest news  NISH news  malayalam Sign language alphabet  malayalam Sign language alphabet news
അതിജീവനത്തിന്‍റെ ലിപി; ആംഗ്യഭാഷ അക്ഷരമാല ലിപി നിർമിച്ച് നിഷ്‌

By

Published : Oct 4, 2021, 8:45 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് കേള്‍വിശക്തിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രതീക്ഷയായി മലയാളം ആംഗ്യലിപി.

ആംഗ്യഭാഷയിൽ ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായി ലിപി ഉണ്ടായിരിക്കെ മലയാളത്തിൽ ഇത്തരമൊരു സൗകര്യമില്ലാതിരുന്നത് കേള്‍വിശക്തിയില്ലാത്തവര്‍ക്കുള്ള വിദ്യാലയങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഏറെ അലട്ടിയിരുന്നു.

ഇതിന് പരിഹാരമായി തിരുവനന്തപുരം ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) ആണ് സ്വന്തമായി ലിപി രൂപപ്പെടുത്തിയത്.

അതിജീവനത്തിന്‍റെ ലിപി; ആംഗ്യഭാഷ അക്ഷരമാല ലിപി നിർമിച്ച് നിഷ്‌

READ MORE:പ്രായം 106, ആരോഗ്യത്തിൽ ചെറുപ്പം, മേമാരിയിലെ നീലി മുത്തശ്ശി

നിഷിലെ ആംഗ്യഭാഷ വിദഗ്‌ധരുടെ മേൽനോട്ടത്തിൽ അവിടത്തെ കേള്‍വിശക്തിക്ക് വെല്ലുവിളി നേരിടുന്ന അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഫിംഗർ സ്പെല്ലിങ് ചിട്ടപ്പെടുത്തിയത്.

എസ് സി ഇ ആർ ടി വഴി ഏകീകൃത ഫിംഗർ സ്പെല്ലിംഗ് ശ്രവണപരിമിതർക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് നിഷിന്‍റെ പദ്ധതി. നിലവിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് ഇത്തരം വിദ്യാലയങ്ങൾ ഉപയോഗിക്കുന്നത്.

വാക്കുകൾ കുട്ടികളുടെ കൈകളിലോ ശൂന്യതയിലോ എഴുതിക്കാണിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം പുതിയ ലിപി പ്രചാരത്തിലാവുന്നതോടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details