കേരളം

kerala

ETV Bharat / city

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും?; സാധ്യത തള്ളാതെ ശശി തരൂർ - ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അഭ്യൂഹം

മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നുവെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു

ശശി തരൂർ  congress president polls  shashi tharoor  shashi tharoor congress president polls  ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മത്സരം  ശശി തരൂർ മത്സരിച്ചേക്കും  aicc president polls  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മത്സരം  ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അഭ്യൂഹം  ഭാരത് ജോഡോ യാത്ര
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സാധ്യത തള്ളാതെ ശശി തരൂർ

By

Published : Aug 30, 2022, 6:26 PM IST

Updated : Aug 30, 2022, 9:26 PM IST

തിരുവനന്തപുരം:ഗാന്ധി കുടുംബം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിര്‍ത്തി ജി-23 ഗ്രൂപ്പ് അംഗവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവുമായ ശശി തരൂര്‍. മത്സരിക്കുന്നുണ്ടോ ഇല്ലെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും മൂന്നാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും കാണാമെന്നും ശശി തരൂര്‍ പ്രതികരിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും?; സാധ്യത തള്ളാതെ ശശി തരൂർ

രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ പുറത്ത് നിന്നുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരുന്നതില്‍ എന്താണ് തെറ്റെന്നും തരൂര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് പതിനൊന്നിന് കേരളത്തിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ യാത്രയുടെ അഖിലേന്ത്യ കോര്‍ഡിനേറ്റര്‍ ദിഗ്‌വിജയ് സിങും കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്‌റാം രമേശ്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ തലസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത മാധ്യമ സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശശി തരൂര്‍.

Read more: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരും: പിടിഐ റിപ്പോർട്ട്

Last Updated : Aug 30, 2022, 9:26 PM IST

ABOUT THE AUTHOR

...view details