തിരുവനന്തപുരം:കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍ ഹിന്ദി മേഖലയില്‍ നിന്നാകണമെന്ന വാദമുയര്‍ത്തി തന്‍റെ സ്ഥാനാർഥിത്വത്തെ എതിര്‍ക്കുന്നവര്‍ക്ക് ഹിന്ദിയില്‍ മറുപടിയുമായി ശശി തരൂര്‍. തിരുവനന്തപുരത്ത് വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിമര്‍ശകര്‍ക്ക് തരൂർ ഹിന്ദിയില്‍ മറുപടി നല്‍കിയത്.
ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഭാരതീയന്‍ ആവുകയാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാക്കൂവെന്ന വാദം ജി-23 അംഗം കൂടിയായ തരൂര്‍ ആവര്‍ത്തിച്ചു.