തിരുവനന്തപുരം: വിദേശ സർവകലാശാല നൽകിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും നേരിട്ട് കോടതിയിൽ കൊണ്ടുവന്ന് ഹാജരാക്കാൻ വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിന് നിർദേശം. കേരള ലോകായുക്തയുടെതാണ് ഉത്തരവ്. സംസ്ഥാനത്ത് നടത്തുന്ന സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വിദേശ സർവകലാശാല എങ്ങനെ അറിയാനാണെന്ന് ഷാഹിദയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
വിദേശ സർവകലാശാലയിലെ ഒരു മലയാളിയാണ് ഷാഹിദയെ ശുപാർശ ചെയ്‌തതെന്നായിരുന്നു അഭിഭാഷകൻ്റെ മറുപടി. മാത്രവുമല്ല ഹർജി പരിഗണിക്കാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലെന്നും വാദിച്ചു.