ഷഹലയുടെ മരണം; മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു - latest news updates in shahala death
സ്‌കൂള്‍ പ്രിൻസിപ്പാൾ കരുണാകരൻ, വൈസ് പ്രിസിപ്പാള്‍ മോഹനൻ, അധ്യാപകൻ ഷാജിൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്
വയനാട്: ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് സർവജന സ്‌കൂളിലെ മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ ബത്തേരി പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. പ്രിൻസിപ്പാൾ കരുണാകരൻ, വൈസ് പ്രിസിപ്പാൾ മോഹനൻ, അധ്യാപകൻ ഷാജിൻ എന്നിവർക്കെതിരെയാണ് പൊലിസ് നടപടി. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാലു പേരുടെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് വയനാട് എസ്‌പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് എസ്‌പി സുൽത്താൻ ബത്തേരി സിഐക്ക് കൈമാറിയതിനെ തുടർന്നാണ് കേസ് എടുത്തത്.