തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ (THIRUVANANTHAPURAM MEDICAL COLLEGE) രോഗിയുടെ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സംഭവത്തില്‍ (SECURITY GUARDS THRASH BYSTANDERS) കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി (VEENA GEORGE) വീണ ജോര്‍ജിന്‍റെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസ് അയക്കണമെന്നും ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നൽകാൻ നിർദേശം
മെഡിക്കല്‍ കോളജിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറുടെ നിയന്ത്രണത്തിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ ഈ രീതി മാറ്റാനും മന്ത്രി ഉത്തരവിട്ടു. ആശുപത്രിയിലെ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണം. ഇതോടൊപ്പം മെഡിക്കല്‍ കോളജില്‍ നിയമിക്കുന്ന സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.