തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ (Thiruvananthapuram Medical College) കൂട്ടിരിപ്പുകാരനെ മർദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (Kerala Police register a case). മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരാണ് (Security guards medical college) അറസ്റ്റിലായത്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാരായ വിഷ്‌ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അതീവ ഗുരുതരവസ്ഥയിലുള്ള അമ്മൂമ്മയുടെ ചികിത്സക്കായി മെഡിക്കല്‍ കോളജിലെത്തിയ ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനാണ് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റത്.
അരുണിന്‍റെ കൈവശം പ്രവേശന പാസുണ്ടായിരുന്നെങ്കിലും കൂടെയെത്തിയാള്‍ക്ക് പാസ് ഇല്ലാത്തത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് തര്‍ക്കമായത്. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്ത് കൂടി ഉള്ളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. ചികിത്സയിലിരുന്ന അരുണിന്‍റെ അമ്മൂമ്മ ജഗധമ്മ ഇന്ന് മരണപ്പെട്ടു.
സുരക്ഷ ജീവനക്കാർക്കെതിരെ നടപടി എടുക്കാതെ ആശുപത്രി അധികൃതർ
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ക്ക് എതിരെ നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുക്കാറില്ലെന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് നിലപാട്.