കേരളം

kerala

ETV Bharat / city

'രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍' : അന്വേഷണമാരംഭിച്ച് ഇന്‍റലിജന്‍സ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുളള യാത്രയ്ക്കിടെയാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ പ്രവേശിച്ചത്

രാഷ്‌ട്രപതി സുരക്ഷാവീഴ്‌ച  പ്രസിഡന്‍റ് വാഹനവ്യൂഹം മേയര്‍ കാര്‍  രാം നാഥ് കോവിന്ദ് തിരുവനന്തപുരം സുരക്ഷാവീഴ്‌ച  security breach during president kerala visit  president convoy security lapse  trivandrum mayor car drives into president convoy
രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്‌ച; ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു

By

Published : Dec 24, 2021, 4:06 PM IST

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്‌ച. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുളള യാത്രയ്ക്കിടെ വിവിഐപി വാഹനവ്യൂഹത്തിലേക്ക്
മേയറുടെ കാര്‍ ഓടിച്ചുകയറ്റിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ കേന്ദ്ര ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്‌ച രാവിലെ 11.05ന് കൊച്ചിയില്‍ നിന്നെത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീരിക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്.

Also read: പൊലീസിനെതിരെ സി.പി.ഐ ; കാനത്തെ തള്ളാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം

പി.എന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി പൂജപ്പുരയിലേക്ക് പോയത്. ഇതേ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറും പിന്നാലെ പോയി. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജ് മുതല്‍ ജനറല്‍ ആശുപത്രി വരെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി പോയ മേയറുടെ വാഹനം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു.

ABOUT THE AUTHOR

...view details